ബി.ജെ.പിക്കും 18 യു.ഡി.എഫ് എം.പിമാർക്കും കേരള വിരുദ്ധ മനസ്: മുഖ്യമന്ത്രി

Saturday 20 April 2024 11:01 PM IST

പാനൂർ: കേരള വിരുദ്ധ മനസ്സാണ് ബി.ജെ.പിക്കും കേരളത്തിൽ നിന്നും പോയ പതിനെട്ട് യു.ഡി.എഫ് എം.പിമാർക്കുമെന്ന് മുഖ്യമന്ത്രി . മോദിക്ക് രണ്ടാമൂഴം കിട്ടി ആർ.എസ്.എസ് അജണ്ടകൾ ഓരോന്നായി നടപ്പിലാക്കുമ്പോൾ യു.ഡി.എഫ് എം.പിമാർ നിശബ്ദത പാലിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് പ്രചരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതനിരപേക്ഷത, ജനാധിപത്യം സ്വാതന്ത്ര്യം , രാഷ്ട്രം, ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കണം. തിരഞ്ഞെടുപ്പ് വരു
മ്പോൾ തന്നെ ജനം ജാഗ്രത പാലിക്കണം. കേന്ദ്രം കേരളത്തോടു കാണിക്കുന്ന തിക്തമായ അനുഭവത്തിലും അവഗണനയിലും പാർലിമെന്റിലെ യു ഡി എഫ് 18 അംഗ സംഘം ശബ്ദമുയർത്തിയില്ല. ബി.ജെ.പി കേരളത്തിൽ വിജയിക്കില്ല. അവരെ കേരളം സ്വീകരിക്കില്ല കാരണം ജാതിഭേദം മതദേഷ്വമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന നാടാണിത്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കേരളം അംഗീകരിക്കില്ല. അതാണ് അവരെ അവഗണിക്കുന്നത്.
പൗരത്വ ഭേദഗതി ബിൽ മതാടിസ്ഥാനത്തിൽ കൊണ്ടുവന്ന് മത നിരപേക്ഷതയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ച
പ്പോൾ കനത്ത പ്രതിഷേധ മുയർന്നപ്പോൾ കോൺഗ്രസ്സ് ഒഴിഞ്ഞു നിന്നു .രാഹുൽ ഗാന്ധി നയിച്ച
ജോഡോ യാത്രയിൽ രാജ്യത്തും, ലോകത്തിലും നടന്ന പല സംഭവങ്ങളോടും പ്രതിഷേധിച്ചപ്പോൾ പൗരത്വ
ഭേദഗതിനിയമത്തെ കുറിച്ച് മാത്രം ഒരക്ഷരം മിണ്ടിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.പി.മോഹനൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.സി എൻ.ചന്ദ്രൻ ,എം.വി ശ്രേയാംസ് കുമാർ , പി.ജയരാജൻ, കെ.പി ചന്ദ്രൻ, ടി.എൻ ശിവശങ്കരൻ , റഫീഖ് തങ്ങൾ, എ.പ്രദീപൻ , സി. മുനീർ , വി.പി ദിവാകരൻ, പി.മുഹമ്മുദ്, കെ.ടി രാഗേഷ്, സംസാരിച്ചു . കെ.ധനജ്ഞയൻ സ്വാഗതവും രവീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു

Advertisement
Advertisement