മോഷണത്തിനെത്തുന്നത് വിമാനത്തിൽ,​ ലക്ഷ്യമിടുന്നത് ജുവലറികളെ,​ ചോരി പരിവാറിനെ വലയിലാക്കിയത് പൊലീസിന്റെ ഈ ബുദ്ധി

Sunday 21 April 2024 8:17 PM IST

കൊ​ച്ചി​:​ ​വി​മാ​ന​മാ​ർ​ഗം​ ​പ​റ​ന്നി​റ​ങ്ങും.​ ​ന​ഗ​ര​ത്തി​ലെ​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​ജ്വ​ല്ല​റി​ക​ളി​ൽ​ ​ക​യ​റി​യി​റ​ങ്ങി​ ​സൂ​ത്ര​ത്തി​ൽ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കും.​ ​ഒ​രു​വി​ധം​ ​ആ​ഭ​ര​ണ​ങ്ങ​ളാ​കു​മ്പോ​ൾ​ ​ആ​ ​സ്ഥ​ലം​വി​ടും.​ ​പി​ന്നെ​ ​ആ​‌​ഡം​ബ​ര​ ​ജീ​വി​തം.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​വി​ജ​യി​ച്ച​ ​അ​ട​വു​മാ​യി​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ ​'​ചോ​രി​ ​ഫാ​മി​ലി​'​യെ​ ​പ​രാ​തി​ ​ല​ഭി​ച്ച് 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലെ​ത്തി​ച്ച് ​ക​ള​മ​ശേ​രി​ ​പൊ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര​ ​പൂ​നെ​ ​സി​റ്റി​ ​യെ​വാ​ഡ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ശ്വി​ൻ​ ​വി​ജ​യ് ​സോ​ള​ങ്കി​ ​(44​),​ ​ജോ​ത്സ​ന​ ​സൂ​ര​ജ് ​ക​ച്ച​വേ​ ​(30​),​ ​മ​ഹാ​രാ​ഷ്ട്ര​ ​സോ​ള​പൂ​ർ​ ​സ്വ​ദേ​ശി​നി​ ​സു​ചി​ത്ര​ ​കി​ഷോ​ർ​ ​സ​ലു​ൻ​ഖേ​ ​(52​),​ ​മ​ഹാ​രാ​ഷ്ട്ര​ ​താ​നേ​ ​സ്വ​ദേ​ശി​നി​ ​ജ​യ​ ​സ​ച്ചി​ൻ​ ​ബ​ഡ്ഗു​ജാ​ർ​ ​(42​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ​രാ​തി​ ​ല​ഭി​ച്ച് 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​വ​ല​യി​ലാ​ക്കി.

ക​ള​മ​ശേ​രി,​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ലെ​ ​ജുവ​ലറി​ക​ളി​ലാ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​ക​ള​മ​ശേ​രി​യി​ൽ​ ​നി​ന്ന് 66,000​ ​രൂ​പ​യു​ടെ​ ​ആ​ഭ​ര​ണ​വും​ ​എം.​ജി​ ​റോ​ഡി​ലെ​ ​ജ്വ​ല്ല​റി​യി​ൽ​ ​നി​ന്ന് 1.85​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ​മാ​ല​യു​മാ​ണ് ​ത​ട്ടി​യ​ത്.​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​മോ​ഷ​ണ​ ​സം​ഘം​ ​ഒ​രു​ ​കു​ടും​ബം​പോ​ലെ​യാ​ണ് ​ക​ഴി​ഞ്ഞി​രു​ന്ന​ത്.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ആ​ന്ധ്രാ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഇ​വ​ർ​ക്കെ​തി​രെ​ ​കേ​സു​ണ്ട്.​ ​അ​ശ്വി​ൻ​ ​വി​ജ​യ് ​സോ​ള​ങ്കി​ര​ണ്ട് ​മാ​സം​ ​മു​മ്പാ​ണ് ​മോ​ഷ​ണ​ക്കേ​സി​ൽ​ ​ശി​ക്ഷ​ക​ഴി​ഞ്ഞ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​ആ​ഡം​ബ​ര​ ​കു​ടും​ബ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധ​മാ​ണ് ​ഇ​വ​ർ​ ​ജുവലറി​ക​ളി​ൽ​ ​എ​ത്തു​ക.​ ​ഇം​ഗ്ലീ​ഷ​ട​ക്കം​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​മു​ണ്ട്.

കേ​ര​ള​ത്തി​ൽ​ ​വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ​എ​ത്തി​യ​താ​ണെ​ന്നും​ ​ഗു​ണ​നി​ല​വാ​ര​മു​ള്ള​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​താ​ത്പ​ര്യ​മു​ണ്ടെ​ന്നാ​ണ് ​ഇ​വ​ർ​ ​ജുവല​റി​ജീ​വ​ന​ക്കാ​രെ​ ​വി​ശ്വ​സി​പ്പി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ഓ​രോ​ന്നാ​യി​ ​നോ​ക്കി.​ ​ഇ​തി​നി​ടെ​ ​സൂ​ത്ര​ത്തി​ൽ​ ​ഒ​രെ​ണ്ണം​ ​ബാ​ഗി​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​ആ​വ​ശ്യ​മു​ള്ള​ ​മോ​ഡ​ൽ​ ​ഇ​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​സ്ഥ​ലം​ ​കാ​ലി​യാ​ക്കി.​ ​മാ​ല​ ​ന​ഷ്ട​പ്പെ​ട്ടെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​സി.​സി.​ടി​വി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ക​വ​ർ​ച്ച​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ഉ​ട​ൻ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ട്ടു.​ ​ക​ള​മ​ശേ​രി​ ​സി.​ഐ​ ​ജി.​ ​പ്ര​തീ​പ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​തൃ​ശൂ​രി​ൽ​ ​നി​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​നാ​ല് ​പേ​രെ​യും​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

വി​മാ​ന​മി​റ​ങ്ങി​ ​തൊ​ട്ട​ടു​ത്ത് ​ത​ന്നെ​ ​റൂ​മെ​ടു​ക്കും.​ ​ഇ​വി​ടെ​ ​നി​ന്ന് 40​-50​ ​കി​ലോ​ ​മീ​റ്റ​ർ​ ​മാ​റി​യേ​ ​ഇ​വ​ർ​ ​മോ​ഷ​ണം​ ​ന​ട​ത്തേ​ണ്ട​ ​ജുവല​റി​ ​തി​ര​ഞ്ഞെ​ടു​ക്കൂ.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ത​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ​ഈ​വി​ധം​ ​ചെ​യ്യു​ന്ന​ത്.

എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന​ ​വാ​ട്സ്ആ​പ്പ് ​ഗ്രൂ​പ്പാ​ണ് ​ഇ​ന്ത്യ​ൻ​ ​പൊ​ലീ​സ് ​ഗ്രൂ​പ്പ് ​(​ഐ.​പി.​ജി​).​ ​കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ ​പ​ര​സ്പ​ര​ ​സ​ഹ​ക​ര​ണ​മാ​ണ് ​ല​ക്ഷ്യം.​ ​സി.​സി.​ടി​വി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ഗ്രൂ​പ്പി​ൽ​ ​പ​ങ്കു​വ​ച്ച് ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സി​ന് ​കി​ട്ടി.​ ​വി​മാ​ന​മാ​ർ​ഗ​മേ​ ​ഇ​വ​ർ​ ​യാ​ത്ര​ ​ചെ​യ്യാ​റു​ള്ളു​വെ​ന്ന വി​വ​ര​വും​ ​പ്ര​തി​ക​ളി​ൽ​ ​ഒ​രാ​ളു​ടെ​ ​ഫോ​ൺ​ ​ന​മ്പ​ർ​കൂ​ടി​ ​ല​ഭി​ച്ച​തോ​ടെ​ ​പൊ​ലീ​സി​ന് ​കാ​ര്യ​ങ്ങ​ൾ​ ​എ​ളു​പ്പ​മാ​യി.​ ​തൃ​ശൂ​രി​ൽ​ ​മോ​ഷ​ണ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്ക​വെ​യാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.