മധ്യവയസ്കനെതിരെ പോക്സോ കേസ്
പഴയങ്ങാടി:പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെതിരെ പഴയങ്ങാടി പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങൽ കൊവ്വപുറം സ്വദേശിയായ കെ.പി. രാജനെ(65)നെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോൾ സമീപത്തുള്ള വിട്ടിൽ എത്തുകയും കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അകത്ത് കയറുകയും കുട്ടിയെ കയറി പിടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് മാതാവ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കുട്ടിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പഴയങ്ങാടി എസ്.ഐ കെ.കെ.തുളസി മൊഴിയെടുത്തു അന്വേഷണം ആരംഭിച്ചു.