16 വയസുകാരന് പീഡനം: യുവാവിന് 113 വർഷം തടവും 1.75 ലക്ഷം പിഴയും

Monday 22 April 2024 1:36 AM IST

തളിപ്പറമ്പ്: 16 വയസുകാരനെ പീഡിപ്പിച്ച യുവാവിന് 113 വർഷം തടവും 1,75,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂർ ഡയറിയിലെ കുന്നിൽ വീട്ടിൽ പി.കെ.മഹേഷി(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2017 -18 കാലഘട്ടത്തിലായിരുന്നു നിരവധി തവണ പീഡിപ്പിച്ചത്. മറ്റൊരു കുട്ടിയെ കൂടി ഇയാൾ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്‌സോ കോടതിയിൽ നടന്നുവരികയാണ്. ശ്രീകണ്ഠപുരം സി.ഐ ആയിരുന്ന കെ.ആർ.രഞ്ജിത്താണ് ആദ്യഘട്ടത്തിൽ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം സി.ഐ ഇ.പി.സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

Advertisement
Advertisement