എൻ.ഡി.എയിലെ ഏക മുസ്ലിം എം.പി പാർട്ടി വിട്ടു
Monday 22 April 2024 12:50 AM IST
ന്യൂഡൽഹി:എൻ.ഡി.എ മുന്നണിയിലെ ഏക മുസ്ലിം എം.പി ആർ.ജെ.ഡിയിൽ ചേർന്നു. എൽ.ജെ.പി എം.പി മെഹബൂബ് അലി കൈസറാണ് പാർട്ടി വിട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് കൂറുമാറ്റം. മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ അടുത്ത അനുയായിയായിരുന്നു മെഹബൂബ് അലി. 2020ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു. തുടർന്ന് സലാഹുദ്ദീൻ ആർ.ജെ.ഡി ടിക്കറ്റിൽ സിമ്രി ഭക്തിയാർപൂർ സീറ്റിൽ വിജയിച്ചിരുന്നു. ആർ.ജെ.ഡിയിൽ ചേർന്നെങ്കിലും മെഹബൂബ് അലിക്ക് ടിക്കറ്റ് നൽകുമോയെന്ന് വ്യക്തമല്ല.