യു.ഡി.എഫ് മഹിളാ സംഗമം

Tuesday 23 April 2024 12:43 AM IST

വെച്ചൂർ : ഫ്രാൻസിസ്‌ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബണ്ട്‌ റോഡ് ജംഗ്ഷനിൽ യു.ഡി.എഫ് മഹിളാ സംഗമം നടത്തി. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. തങ്കമ്മ വർഗീസ്സ്, ജമീല പ്രദീപ്, കെ.വി.വിശാലാക്ഷി, ആൻസി തങ്കച്ചൻ , ബിന്ദുരാജ്, സ്വപ്ന മനോജ്, റീത്താമ്മ വർഗീസ്, അമ്മിണിഗോപാലൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ ഷൈലകുമാർ, വി.ടി.സണ്ണി, ജോണപ്പൻ, പി.കെ.മണിലാൽ, സോജി ജോർജ് , വർഗീസ് പുതുപ്പള്ളി, പി.ഒ.വിനയചന്ദ്രൻ, സന്തോഷ്, പി.ജി.ഷാജി, രഞ്ജൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement