ഹരിത തിരഞ്ഞെടുപ്പ്

Tuesday 23 April 2024 3:40 AM IST

തിരുവനന്തപുരം: ഹരിത തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിക്കാൻ ഫ്ളക്സ് ബോർഡുകളും ശബ്ദ മലിനീകരണവും പൂർണമായും ഒഴിവാക്കിയാണ് താൻ മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി എം.എസ്.സുബി പറഞ്ഞു.മണ്ഡലത്തിൽ നടക്കുന്നത് ത്രികോണ മത്സരമല്ലെന്നും നാടിനു വേണ്ടി നാലാമതൊരാളുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.അരുൺ സ്വാമി,വേണു യേശുദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement