കർഷക ഉച്ചകോടി ഇന്ന്

Tuesday 23 April 2024 3:46 AM IST

തിരുവന്തപുരം: കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്രകർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക ഉച്ചകോടി ഇന്ന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.രണ്ട് വർഷത്തിനിടയിൽ 90ൽപരം ഓഫ്‌ലൈൻ ഓൺലൈൻ മീറ്റിംഗുകളിലൂടെ വിവിധ സ്വതന്ത്ര കർഷക സംഘടനാ നേതാക്കളുടെ കൂട്ടായ്മ ചർച്ചകളിൽ ഉരുത്തിരിഞ്ഞവയാണ് കർഷക ഉച്ചകോടിയിലെ പ്രബന്ധങ്ങൾ.കർഷക നിയമജ്ഞൻ അഡ്വ.ജോണി കെ.ജോർജജ് ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്,മാങ്കുളം പീഡിത കർഷക അവകാശ സംരക്ഷണ സമിതി ചെയർമാൻ സിബി ജോസ് ആറ്റുപുറം,രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോഓർഡിനേറ്റർ കെ.വി.ബിജു,സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ ചെയർമാൻ ഡിജോ കാപ്പൻ,ഇടുക്കി അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി,സേവ് വെസ്റ്റേൺ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷൻ പ്രതിനിധി സുജി എന്നിവർ സംസാരിക്കും.

Advertisement
Advertisement