കൂട്ടായ്മയും യാത്രയയപ്പും

Monday 22 April 2024 9:44 PM IST

കാഞ്ഞങ്ങാട്:മായിപ്പാടി ഡയറ്റിൽ നിന്നും 36 വർഷം മുമ്പ് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ ഈ വർഷം വിരമിക്കുന്ന സഹപാഠികൾക്ക് യാത്രയയപ്പു നൽകി. ഹോസ്ദുർഗ്ഗ് കടപ്പുറം ജി.യു.പി.എസിൽ നടന്ന ചടങ്ങിലാണ് ഡയറ്റിലെ ജൂനിയർ, സീനിയർ ബാച്ചുകാർ ഒത്തുകൂടി വിരമിച്ച സഹപാഠികളായ പി.ഗോപി , യു.ഗീത, വി.വി.പ്രമീള, സി.കെ വിനോദിനി, സി എം.ലിസി, പി.സുശീല, കെ.എം.മേരി, കെ.പി.അനിതകുമാരി, പി.എസ്.അബ്ദുള്ളകുഞ്ഞി, എച്ച്.ജി ഹേമന്ത്കുമാർ, എ.സലജ, റഷീദ ബീവി, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ, ബീറ്റ ക്ലെമന്റ്(ന്യൂയോർക്ക്), ഇ.ബി.അജിത, വാസന്തികുട്ടി, കെ.അബ്ദുസ്സലാം, ടി.ഉണ്ണികൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പു നൽകിയത്. ആഗ്നസ് ജോസഫ്, ഭാസ്‌കരൻ പേക്കടം, എ.വി.സദാനന്ദൻ, ബിജി.കെ.മാത്യു, വി.മധുസൂദനൻ,എ.കെ.പ്രകാശൻ. ,അജിത്ത് കുമാർ(ന്യൂയോർക്ക്), പ്രകാശൻ നെട്ടിഗെ, കെ.വി.ശോഭന., വിജയകുമാരി, മുരളീധരൻ, സലാം,വാസന്തി, സരിത,ബേബി വിനോദിനി എന്നിവർ സംസാരിച്ചു.

Advertisement
Advertisement