'പോൾമാനേജർ' സജ്ജമായി

Tuesday 23 April 2024 1:54 AM IST

ആലപ്പുഴ: പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനും ഓരോ മണിക്കൂറുകളിലെയും പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പോൾ മാനേജർ എന്ന ആപ്ലിക്കേഷൻ സജ്ജമാക്കി. പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ, സി.ഇ.ഒ, ആർ.ഒ, എ.ആർ.ഒ എന്നിവർക്ക് ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നതുവരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങൾ സമയബന്ധിതമായി ആപ്പിലൂടെ രേഖപ്പെടുത്തേണ്ടതുണ്ട്.

Advertisement
Advertisement