അനിൽ ആന്റണിക്ക് ബിലീവേഴ്സ് ചർച്ച് പിന്തുണ

Tuesday 23 April 2024 1:15 AM IST

തിരുവല്ല: പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പിന്തുണ പ്രഖ്യാപിച്ചു. സഭ ആസ്ഥാനത്ത് അദ്ദേഹത്തിനു സ്വീകരണം നൽകി. യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ സഭയുടെ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ് മെത്രാപ്പൊലീത്ത, പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. അനിൽ ആന്റണിയുടെ വിജയത്തിനു സഭ എല്ലാ പിന്തുണയും നൽകുമെന്ന് മെത്രാപ്പൊലീത്ത ഉറപ്പുനൽകിയതായി ബി.ജെ.പി ജില്ലാസെക്രട്ടറി റോയി മാത്യു അറിയിച്ചു. ആദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ പിന്തുണയുമായി രംഗത്ത് വരുമെന്ന് റോയി മാത്യു പറഞ്ഞു.

 ബി.​ജെ.​പി​ക്ക് ​പി​ന്തു​ണ

ലോ​ക്‌​‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പി​ന്തു​ണ​യ്ക്കു​മെ​ന്ന് ​അ​ഖി​ല​ ​ഭാ​ര​തീ​യ​ ​വി​ശ്വ​ക​ർ​മ്മ​ ​ഐ​ക്യ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ദേ​ശീ​യ​ ​ചെ​യ​ർ​മാ​ൻ​ ​ത​ത്ത​ൻ​കോ​ട് ​ക​ണ്ണ​ൻ,​ ​കേ​ര​ള​ ​സ​മ​സ്‌​ത​ ​വി​ശ്വ​ക​ർ​മ്മ​ ​സം​ഘം​ ​സം​സ്ഥാ​ന​ ​ആ​ക്‌​ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​ജ്യോ​തി​കു​മാ​ർ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​വി​ശ്വ​ക​ർ​മ്മ​ ​ചൈ​ത​ന്യം​ ​ട്ര​സ്റ്റ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഷാ​ബു​ ​സു​കു​മാ​ര​ൻ,​ ​അ​ഖി​ല​ ​ഭാ​ര​തീ​യ​ ​വി​ശ്വ​ക​ർ​മ്മ​ ​ഐ​ക്യ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.