വോട്ടുത്സവത്തിന് രണ്ടു നാൾ: കേരളം ഒരുങ്ങി

Tuesday 23 April 2024 1:18 AM IST

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പിന് രണ്ട് നാൾ ശേഷിക്കേ മറ്റന്നാൾ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭാമണ്ഡലങ്ങളിലെ 2,77,49,159 വോട്ടർമാർക്കായി 25231ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിംഗ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. സ്‌ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇവ വോട്ടെടുപ്പിന് തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.

അതേസമയം തിരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.


 പോളിംഗ് അറിയാൻ ടേൺ ഔട്ട് ആപ്പ്

തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ടേൺഔട്ട് ആപ്പുമുണ്ട്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടു മണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ്‌നില ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ എന്ന ആപ്ലിക്കേഷനും സജ്ജമാക്കി. മാനേജർ, പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ, സി.ഇ.ഒ, ആർ.ഒ, എ.ആർ.ഒ എന്നിവർക്ക് ഇത് നിരീക്ഷിക്കാം.

പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നതുവരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിൽ രേഖപ്പെടുത്തണം.

 13 തിരിച്ചറിയൽ രേഖ ഉപയോഗിക്കാം

1. ഇലക്ഷൻ ഐഡി

2. ആധാർ കാർഡ്

3. പാൻ കാർഡ്

4. യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാർഡ്

5. സർവീസ് ഐഡന്റിറ്റി കാർഡ്

6. ഫോട്ടോ പതിപ്പിച്ച ബാങ്ക്‌പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

7. തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർ

8. ഡ്രൈവിംഗ് ലൈസൻസ്

9. പാസ്‌പോർട്ട്

10. എൻ.പി.ആർ.സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്

11. പെൻഷൻരേഖ

12. എം.പി./എം.എൽ.എ./എം.എൽ.സിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽകാർഡ്

13. ദേശീയ തൊഴിലുറപ്പ് പദ്ധതിതിരിച്ചറിയൽ കാർഡ്

 വോ​ട്ടെ​ടു​പ്പ് ​ദി​വ​സം ചൂ​ട് ​കൂ​ടി​ല്ല

കേ​ര​ള​ത്തി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ഷ്ണ​ ​ത​രം​ഗം​ ​സം​ബ​ന്ധി​ച്ചു​ ​ആ​ശ​ങ്ക​യി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നെ​ ​അ​റി​യി​ച്ചു.​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ 13​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലു​ള്ള​ ​കാ​ലാ​വ​സ്ഥ​യാ​ണ് ​പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​താ​പ​നി​ല​യും​ ​ഉ​ഷ്ണ​ത​രം​ഗ​വും​ ​അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​കാ​ലാ​വ​സ്ഥ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​മ്മി​ഷ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​ജ​ൻ​സി​ക​ളു​മാ​യി​ ​ഇ​ന്ന​ലെ​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​രാ​ജീ​വ് ​കു​മാ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ,​ ​സു​ഖ്ബീ​ർ​ ​സിം​ഗ് ​സ​ന്ധു​ ​എ​ന്നി​വ​രും​ ​ആ​രോ​ഗ്യ​ ​കു​ടും​ബ​ക്ഷേ​മ​ ​മ​ന്ത്രാ​ല​യം​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​മേ​ധാ​വി,​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement