ജവാന്മാർ പരാതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്; വീണ്ടും ഉത്തരവിറക്കി സി.ആർ.പി.എഫ്

Tuesday 23 April 2024 12:20 AM IST

ന്യൂഡൽഹി: ജവാന്മാർ ജോലിയുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതികളും ആശങ്കകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് സി.ആർ.പി.എഫ്. ജവാന്മാർ പരാതികൾ പരസ്യമാക്കുന്നത് സേനയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജവാൻമാർ പങ്കുവെച്ച പോസ്റ്റുകളിൽ അതൃപ്തിയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫ് രണ്ടു മാസത്തിനിടെ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ ഉത്തരവാണിത്. ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ഉത്തരവിറക്കിയിരുന്നു. ജവാൻമാർ ആയുധങ്ങളുമായി നിൽക്കുന്നതിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പങ്കുവെച്ചത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ജോലി സംബന്ധമായ വിവരങ്ങൾ പങ്കുവെക്കുന്നത് 1964ലെ സുരക്ഷ കാബിനറ്റ് കമ്മിറ്റി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇത് അച്ചടക്ക നടപടികൾക്ക് വഴിവെക്കും

Advertisement
Advertisement