കാശ്മീരിൽ സർക്കാർ ജീവനക്കാരനെ വെടിവച്ചുകൊന്നു

Tuesday 23 April 2024 12:47 AM IST

ശ്രീനഗർ: രജൗരിയിൽ ഇന്നലെ വൈകിട്ട് സർക്കാർ ജീവനക്കാരനെ അജ്ഞാതൻ വെടിവച്ചു കൊന്നു. സാമൂഹ്യക്ഷേമ വകുപ്പ് ജീവനക്കാരൻ മുഹമ്മദ് റസാഖാണ് (40)​ കൊല്ലപ്പെട്ടത്. പള്ളിയിൽ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിക്കായി തെരച്ചിൽ രാത്രിയും തുടർന്നു. കഴിഞ്ഞയാഴ്ച അനന്ത്നാഗിലും ഹെർപോറയിലുമായി രണ്ടു പേരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. മേയ് 7നാണ് അനന്ത്നാഗിൽ വോട്ടെടുപ്പ്.

Advertisement
Advertisement