പ്രതിഷ്ഠാ കർമ്മവും തിരുവപ്പന മഹോത്സവവും

Tuesday 23 April 2024 6:47 PM IST

കൂത്തുപറമ്പ് :തൊക്കിലങ്ങാടി ഈരാച്ചി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാകർമ്മവും തിരുവപ്പന മഹോത്സവവും ഇന്നു മുതൽ 28 വരെ നടക്കും. ഇന്ന് വൈകുന്നേരം ശുദ്ധ പുണ്യാഹം, സുദർശന ഹോമം, ഭഗവതിസേവ.നാളെ വൈകിട്ട് ആചാര്യ വരണം,പ്രസാദശുദ്ധി,അസ്ത്ര കലശം,രക്ഷോഘ്ന ഹോമം.26ന് രാവിലെ 11.33നും 1.23 ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല മുൻമേൽശാന്തി കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രതിഷ്ഠാകർമ്മം.27ന് വൈകുന്നേരം 6ന് മുത്തപ്പൻ വെള്ളാട്ടം.സ്മരണിക പ്രകാശനവും പാലായി കാവ് ദേശവാസികളുടെ അടിയറ വരവ് കളിക്കപ്പാട്ട്, കലശം വരവ് എന്നിവ തുടർന്ന് നടക്കും.28ന് തിരുവപ്പന മഹോത്സവം.
ഉത്സവത്തിന്റെ ഭാഗമായി പ്രസാദ സദ്യയും നൽകുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.പത്മനാഭൻ,സെക്രട്ടറി കരിയാടൻ സുരേഷ്,കെ.സി ബാലൻ,മാതൃസമിതി പ്രസിഡന്റ് കെ.ശോഭ,എ.പി.ജയചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement