സ​ർ​വ​ക​ലാ​ശാ​ല​കളിൽ ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം രൂ​ക്ഷം

Wednesday 24 April 2024 12:58 AM IST

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ലകളിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധം വ്യാപകം. ക്യാമ്പസുകളിലെ പ്രതിഷേധത്തിന് പിന്നാലെ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക്, യേൽ, കൊളംബിയ, ബെർക്ക്ലി എന്നീ സർവ്വകലാശാലകളിലാണ് യുദ്ധത്തിനെതിരായ പ്രതിഷേധം നടക്കുന്നത്. അ​ഞ്ചു​ദി​വ​സ​മാ​യി പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്. തിങ്കളാഴ്ച രാത്രിയാണ് ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ സർവ്വകലാശാലകളിൽ എല്ലാം തന്നെ യുദ്ധത്തിനെതിരായ പ്രതിഷേധം ശക്തമാകാൻ ആരംഭിച്ചതിന് പിന്നാലെ കൊളംബിയ സർവ്വകലാശാല ക്ലാസുകൾ റദ്ദാക്കി. ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ജൂ​ത വി​ദ്യാ​ർ​ഥി​ക​ളോ​ട് കാ​മ്പ​സി​ലേ​ക്ക് പോ​ക​രു​തെ​ന്ന് പു​രോ​ഹി​ത​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

കഴിഞ്ഞ ആഴ്ച കൊളംബിയ സർവ്വകലാശാലയിലേക്ക് പൊലീസ് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമായി ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിയത്. പ്രതിഷേധിച്ച 100ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പലസ്തീനും ഇസ്രയേലിനും പിന്തുണച്ചാണ് യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രീതിയിലുള്ള പ്രതിഷേധങ്ങളേയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.

‘‘അ​ടു​ത്ത കാ​ല​ത്താ​യി ജൂ​ത​ന്മാ​ർ​ക്കെ​തി​രാ​യി അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ഉ​യ​രു​ന്നു​ണ്ട്.

ക​ലാ​ല​യ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും ഓ​ൺ​ലൈ​നി​ലും ഇ​ത് കാ​ണാം. ന​മ്മു​ടെ കാ​മ്പ​സു​ക​ളി​ലും രാ​ജ്യ​ത്തൊ​രി​ട​ത്തും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ല’’

-ജോ ബൈ​ഡ​ൻ