പാഴാക്കരുത് വോട്ട്

Wednesday 24 April 2024 1:17 AM IST

വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം പരിഗണിച്ചാണ് ഏപ്രിൽ 26ന് അവധി നൽകിയിരിക്കുന്നത്. ഇതൊരു ഒഴിവുദിനമല്ല, വോട്ട് ചെയ്യേണ്ട ദിനമാണ്.പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്തതും എന്തൊക്കെയാണെന്ന് നോക്കാം.

 ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിംഗ് ബൂത്തിനുള്ളിൽ അനുവദനീയമല്ല

 താഴെപ്പറയുന്നവ ഉപയോഗിച്ച് താങ്കളുടെ പോളിംഗ് സ്റ്റേഷൻ കണ്ടെത്താം. voters.eci.gov.in

 1950 എന്ന വോട്ടർ ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം

വോട്ട് ചെയ്യാൻ അംഗീകൃത തിരിച്ചറിയൽ രേഖ വേണം.

 വോട്ടർ ഐഡി കാർഡ് (EPIC)

 ആധാർ കാർഡ്

 പാൻ കാർഡ്

 യുണിക് ഡിസെബിലിറ്റി ഐ.ഡി (UDID) കാർഡ്

 സർവീസ് ഐഡന്റിറ്റി കാർഡ്

 ബാങ്കിന്റെയോ പോസ്റ്റ് ഒാഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്

 ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ് (തൊഴിൽ മന്ത്രാലയത്തിന്റേത്)

 ഡ്രൈവിംഗ് ലൈസൻസ്

 പാസ്പോർട്ട്

 എൻ.പി.ആർ സ്കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്

 പെൻഷൻ രേഖ

 എം.പിക്കോ/ എം.എൽ.എയ്ക്കോ/എം.എൽ.സിക്കോ നൽകിയ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്

 ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്

വോട്ടെടുപ്പ് പ്രക്രിയ

1. സമ്മതിദായകർ ക്യൂവിൽ നിൽക്കണം.

2. പോളിംഗ് ഒാഫീസർ വോട്ടർ പട്ടികയിൽ താങ്കളുടെ പേരും താങ്കളുടെ തിരിച്ചറിയൽ രേഖയും പരിശോധിക്കും

3. പോളിംഗ് ഒാഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ളിപ്പ് നൽകുകയും ഒപ്പ് വാങ്ങിക്കുകയും ചെയ്യും

4. പോളിംഗ് ഒാഫീസർ സ്ളിപ്പ് സ്വീകരിക്കുകയും താങ്കളുടെ വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും.

5. സമ്മതിദായകൻ അവർക്ക് താത്പര്യമുള്ള സ്ഥാനാർത്ഥിക്ക് നേരെ/NOTA ക്ക് നേരെയുള്ള ബട്ടൺ ഇ.വി.എമ്മിൽ അമർത്തുന്നു. ഒരു ചുവന്ന ലൈറ്റ് തെളിയുന്നു

ഇവരിലാരുമല്ല (നോട്ട) എന്ന ഒാപ്ഷൻ ഇ.വി.എം മെഷീനിൽ അവസാന ഒാപ്ഷനായി ലഭ്യമാണ്.

താങ്കളുടെ വോട്ട് രേഖപ്പെടുത്തൽ

1. വോട്ട് ചെയ്യാൻ തയ്യാറാണ് താങ്കൾ വോട്ടിംഗ് കമ്പാർട്ട്മെന്റിന് മുന്നിൽ എത്തുമ്പോൾ മൂന്നാം പോളിംഗ് ഒാഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. ബാലറ്റ് യൂണിറ്റിലെ 'READY' ലൈറ്റ് പ്രകാശിക്കുന്നു.

2. താങ്കളുടെ വോട്ട് രേഖപ്പെടുത്തുക ബാലറ്റ് യൂണിറ്റിൽ താങ്കൾ തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ പേര്/ചിഹ്‌നത്തിന് നേരെയുള്ള ബട്ടണിലോ/NOTA ക്ക് നേരെയുള്ളതോ ആയ നീല ബട്ടണിൽ അമർത്തുക.

3. ലൈറ്റ് കാണുക ബട്ടൺ അമർത്തിയ സ്ഥാനാർത്ഥിയുടെ പേരിനോ ചിഹ്‌നത്തിനോ/നോട്ടയ്ക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു.

4. വോട്ട് പരിശോധിച്ച് ഉറപ്പാക്കുക തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ/നോട്ടയുടെ ക്രമ നമ്പർ, പേര്, ചിഹ്‌നം എന്നിവ അടങ്ങിയ ബാലറ്റ് സ്ളിപ്പ് വി.വി പാറ്റ് പ്രിന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

5. ബീപ്പ് ശബ്ദം കേൾക്കുക കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്നത് ഉറപ്പുവരുത്തുന്നു.

 വി.വി. പാറ്റിൽ ബാലറ്റ് സ്ളിപ്പ് കാണാതിരിക്കുകയോ ഉയർന്ന ശബ്ദത്തിൽ ഉള്ള 'ബീപ്പ്" ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ പ്രിസൈഡിംഗ്

ഒാഫീസറെ ബന്ധപ്പെടുക.

7 സെക്കൻഡ് നേരം സ്ളിപ്പ് ഗ്ളാസിലൂടെ കാണാവുന്നതാണ്. പ്രിന്റ് ചെയ്ത സ്ളിപ്പ് വി.വി പാറ്റിൽ സുരക്ഷിതമായിരിക്കും.

ച​ല​ഞ്ച് വോ​ട്ടും​ ടെ​ൻ​ഡ​ർ​ വോ​ട്ടും​

വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ​ പ​തി​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ലി​ന് പു​റ​മെ​യു​ള്ള​ ര​ണ്ടു​ത​രം​ വോ​ട്ടു​ക​ളാ​ണ് ച​ല​ഞ്ച് വോ​ട്ടും​,​ടെ​ൻ​ഡ​ർ​ വോ​ട്ടും​.വോ​ട്ട​ർ​ തി​രി​ച്ച​റി​യ​ൽ​ കാ​ർ​ഡു​ണ്ടാ​യി​ട്ടും​ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ പേ​രി​ല്ലെ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ൽ​ എ​ത്തു​മ്പോ​ൾ​ മ​ന​സി​ലാ​യാ​ൽ​ സെ​ക്ഷ​ൻ​ 4​9​പി​ പ്ര​കാ​രം​ ച​ല​ഞ്ച് വോ​ട്ടി​ന് അ​നു​മ​തി​ ന​ൽ​കും​.ഇ​ത് പ്ര​ത്യേ​കം​ സൂ​ക്ഷി​ക്കും​.പി​ന്നീ​ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും​ തീ​രു​മാ​നം​.
​ക​ള്ള​വോ​ട്ടി​നെ​തി​രെ​യാ​ണ് ടെ​ൻ​ഡ​ർ​ വോ​ട്ട്. വോ​ട്ട് ചെ​യ്യാ​ൻ​ ബൂ​ത്തി​ലെ​ത്തു​മ്പോ​ൾ​ ആ​രെ​ങ്കി​ലും​ ഇ​തി​ന​കം​ ത​ങ്ങ​ളു​ടെ​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ​ ടെ​ൻ​ഡ​ർ​ വോ​ട്ട് ചെ​യ്യാ​നാ​കും​. ടെ​ൻ​ഡ​ർ​ വോ​ട്ട് ജ​യ​പ​രാ​ജ​യ​ത്തെ​ ബാ​ധി​ക്കി​ല്ല. വോ​ട്ടെ​ണ്ണു​മ്പോ​ൾ​ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​റി​ല്ല​. എ​ന്നാ​ൽ​ ഏ​തെ​ങ്കി​ലും​ പോ​ളിം​ഗ് ബൂ​ത്തി​ൽ​ 1​4​ ശ​ത​മാ​നം​ ടെ​ൻ​ഡ​ർ​ വോ​ട്ടു​ക​ൾ​ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടാ​ൽ​ അ​വി​ടെ​ റീ​പോ​ളിം​ഗ് ന​ട​ത്തും​.

Advertisement
Advertisement