യു.ഡി.എഫ് ഓഫീസ് ഉദ്ഘാടനം

Wednesday 24 April 2024 12:44 AM IST

മുഹമ്മ: മതേതര ഇന്ത്യയുടെ കാവൽക്കാരനാണ് കെ.സി. വേണുഗോപാലെന്നും അദ്ദേഹത്തിന്റെ വിജയം ജനാതിപത്യ മതേതര രാഷ്ട്രത്തിന് അനിവാര്യമാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കലവൂർ മണ്ഡലം യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ സജീർ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ലോയേഴ്സ് ഫോറം സംസ്‌ഥാന പ്രസിഡന്റ് അഡ്വ.എ.എ.റസാഖ്. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ,​ കെ.പി.സി.സി മുൻ എക്സിക്യുട്ടീവ് അംഗം അഡ്വ.എം.രവീന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement