മൈക്രോ ഫിനാൻസ് ലോൺ വിതരണം

Wednesday 24 April 2024 1:58 AM IST

വാമനപുരം: എസ്.എൻ.ഡി പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ വെള്ളാണിക്കൽ ശാഖയിൽ പ്രവർത്തിക്കുന്ന വയൽവാരം വനിത സ്വയം സഹായ സഹകരണ സംഘത്തിന് ഫെഡറൽ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ചിൽ നിന്ന് അനുവദിച്ച മൈക്രോ ഫിനാൻസ് ലോൺ തുകയായ ഇരുപത് ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര കൈമാറി.യൂണിയൻ കൺവീനർ എസ്. ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി.കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി, ഫെഡറൽ ബാങ്ക് അഗ്രി റിലേഷൻഷിപ്പ് മാനേജർ പുണ്യ എസ്. പ്രകാശ്,വനിതാസംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement