മാലിന്യ നിക്ഷേപം: പരിശോധന കർശനമാക്കി നഗരസഭ

Tuesday 23 April 2024 11:35 PM IST

തൊടുപുഴ: നഗരസഭ പരിധിയിൽ രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെയും , പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നവരെയും കണ്ടെത്തുന്നതിനായി നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന കർശനമാക്കുന്നു. നഗരസഭാ പരിധിയിലെ കാരൂപ്പാറയിൽ പലഭാഗങ്ങളിലായി രാത്രിസമയത്ത് മാലിന്യം നിക്ഷേപിച്ചതിന് ഇടവെട്ടി സ്വദേശി ഷാജി മുഹമ്മദ് ആണെന്ന് കണ്ടെത്തി നഗരസഭ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

നഗരസഭ പരിധിയിലെ ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിയതിന് മുതലക്കോടം മാവിൻചുവട്, കുമ്പംകല്ല് എന്നിവടങ്ങളിലെ പച്ച മീൻ വ്യാപാരികൾക്ക്‌നോട്ടീസ് നൽകി പിഴ ചുമത്തി നടപടികൾ സ്വീകരിച്ച് വരുന്നു.
വെങ്ങല്ലൂർ ഷാപ്പുംപടിയിൽ വൃത്തിഹീനമായ അവസ്ഥയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലകൾ അടപ്പിക്കുകയും ന്യൂനതകൾ പരിഹരിച്ചതിനുശേഷം മാത്രം തുറന്നു പ്രവർത്തിക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്നും കാര്യക്ഷമമായ രീതിയിൽ പരിശോധനകൾ ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ സനീഷ്‌ ജോർജ് , സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.

Advertisement
Advertisement