ദേശീയ സെമിനാർ

Wednesday 24 April 2024 1:06 AM IST

തൃശൂർ: മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷൻ എഴുത്തച്ഛൻ പഠന സ്‌കൂൾ, മലയാളം സർവകലാശാലയുടെ സഹകരണത്തോടെ 'ജീവിതം കല ആത്മീയത ' എന്ന വിഷയത്തിൽ മേയ് 11ന് തൃശൂർ കിരാലൂരിലുള്ള മാടമ്പിന്റെ ജന്മഗൃഹത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തുന്നു. ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധരും എഴുത്തുകാരും സെമിനാറിൽ സംബന്ധിക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡെലിഗേറ്റായി പങ്കെടുക്കുന്നതിന് അവസരമുണ്ട്. പങ്കെടുക്കുന്നവർക്ക് എഴുത്തച്ഛൻ പഠന സ്‌കൂൾ, മലയാളം സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷന് 9446033249 എന്ന നമ്പറിൽ വിളിക്കണമെന്ന് അഡ്വ.വി.എൻ.ഹരിദാസ് അറിയിച്ചു.

Advertisement
Advertisement