ദമ്പതികളെ ക്രൂരമായി കൊന്നത് മോഷണശ്രമത്തിനിടെ: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ

Wednesday 24 April 2024 12:40 PM IST

വയനാട്: കോളിളക്കം സൃഷ്ടിച്ച നെല്ലിയമ്പം ഇരട്ടക്കൊലപാതകകേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കാേടതി. ഈ മാസം 29ന് ശിക്ഷ വിധിക്കുമെന്ന് വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - 2 അറിയിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് അരുംകൊലകൾ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടിക്കൊല്ലുകയായായിരുന്നു.

​റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യ​മ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ൽ​ ​കേ​ശ​വ​ൻ​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​രാണ്​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​വൃദ്ധ ദമ്പതികളുടെ അയൽവാസിയാണ് അർജുൻ. വീട്ടിനുള്ളിൽ വെട്ടേറ്റനിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ഇരുവരും മരിച്ചു.

മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​ഇയാളെ​ ​പൊ​ലീ​സ് ​വി​ളി​ച്ചു​ ​വ​രു​ത്തി​.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​അ​ർ​ജു​ൻ​ ​സ്‌​റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടു​ക​യും​, ​അ​ടി​വ​സ്ത്ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചിരു​ന്ന​ ​എ​ലി​വി​ഷം​ ​ക​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തിരുന്നു.

മോ​ഷ​ണ​ ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ​വൃ​ദ്ധ​ ​ദ​മ്പ​തി​ക​ളെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ​അ​ർ​ജു​ൻ​ ​പൊ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​കൃത്യം നടത്താൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് പൊലീസിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്‌ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടിൽ കൂലിവേല ചെയ്യുകയായിരുന്നു. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അദ്ധ്യാപകനായിരുന്നു മരിച്ച കേശവന്‍