ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ചു

Thursday 25 April 2024 4:49 AM IST

ആറ്റിങ്ങൽ: ദേശീയപാതയിൽ കിഴക്കേ നാലുമുക്കിനും പ്രൈവറ്റ് ബസ് സ്റ്റാൻഡിനുമിടയിൽ റോഡിലെ ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ചു.ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം.ആറ്റിങ്ങൽ ഫയർഫോഴ്സെത്തി തീയണച്ചു.ആറ്റിങ്ങൽ നഗരത്തിലെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും കേബിളുകളുടെ കൂമ്പാരം കെട്ടി വച്ചിട്ടുണ്ട്.ഇത് തീപിടിത്തത്തിനും ഷോർട്ട് സർക്യൂട്ടിനും കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

Advertisement
Advertisement