യാത്രയയപ്പ് നൽകി

Wednesday 24 April 2024 9:41 PM IST

ചെറുവത്തൂർ: സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തേജസ്വിനി മിനി ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. 16 അദ്ധ്യാപകരും കെ.പി.എസ്.ടി.എ സംസ്ഥാന നേതാക്കളായ അദ്ധ്യാപകർക്കുമാണ് യാത്രയയപ്പ് നൽകിയത്. സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് കെ.കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.ശ്രീനിവാസൻ, ജില്ലാ പ്രസിഡന്റ് കെ.വി.വാസുദേവൻ നമ്പൂതിരി, സെക്രട്ടറി പി.ടി.ബെന്നി, വൈസ് പ്രസിഡന്റുമാരായ പി.ചന്ദ്രമതി, കെ.സുഗതൻ, വിദ്യാഭ്യാസ ജില്ലാ ട്രഷറർ എം.പി.ജയകുമാർ, ഉപജില്ലാ സെക്രട്ടറി പി.സി ചിത്രേഷ്, ട്രഷറർ സി പി.പ്രീതി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോ.അംബേദ്കർ പുരസ്കാരം നേടിയ കെ.ശ്രീനിവാസൻ, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ജി.കെ.ഗിരീഷ് എന്നിവരെ ആദരിച്ചു.

Advertisement
Advertisement