കോൺക്രീറ്റ് കമ്പി വീണ്ടുംഇളകി    

Wednesday 24 April 2024 10:25 PM IST

പീരുമേട്: കൊല്ലം -തേനി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിലെ കോൺക്രീറ്റ് കമ്പി വീണ്ടും ഇളകിയത് അപകടം വരുത്തുന്നു. പാലത്തിലെ കെണി തിരിച്ചറിയാതെ പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയേറി.
പാലത്തിലെ കോൺക്രീറ്റ് കമ്പികൾ ഇളകിയത് സംബന്ധിച്ച് നിരവധി പരാതികൾ ദേശീയപാത അധികൃതർക്ക് ലഭിച്ചതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് പാലത്തിനു മുകളിൽ റീ കോൺക്രീറ്റ് ചെയ്താണ് പരിഹരിച്ചത്. എന്നാൽ ഇതിന്റെ പ്രയോജനം ഏറെക്കാലം നീണ്ടുനിന്നില്ല. അപകട കെണിക്ക് പരിഹാരമായി ചെയ്ത കോൺക്രീറ്റിലെ സ്പാൻ ആംഗ്ലേയർ കമ്പി കോൺക്രീറ്റ് ചെയ്ത് ആറുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും ഇളകുകയായിരുന്നു.

Advertisement
Advertisement