പത്താംക്ളാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 65കാരൻ അറസ്റ്റിൽ

Thursday 25 April 2024 1:27 AM IST

പഴയങ്ങാടി: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്താം ക്ലാസുകാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 65കാരൻ അറസ്റ്റിൽ. ചെങ്ങൽ കൊവ്വപുറം സ്വദേശി കെ.പി.രാജനെയാണ് പഴയങ്ങാടി സി.ഐ എ.ആനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോൾ സമീപത്തുള്ള വീട്ടിൽ എത്തുകയും കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി പീഡനത്തിന് ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് മാതാവ് എത്തിയപ്പോൾ കുട്ടി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ബഹളംകേട്ട് നാട്ടുകാരും ഓടിയെത്തി. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയിൽ നിന്ന് പഴയങ്ങാടി എസ്.ഐ കെ.കെ.തുളസി മൊഴിയെടുത്തു. പ്രതിയെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.