വൃദ്ധയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

Thursday 25 April 2024 1:39 AM IST

വിഴിഞ്ഞം: വൃദ്ധയെ വീടുകയറി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ അച്ഛനും മകനും പിടിയിൽ. വിഴിഞ്ഞം മുല്ലൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുല്ലൂർ സ്വദേശികളായ വിനു(50), മകൻ കിച്ചു (25) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്‌റ്റു ചെയ്‌തത്. 72 വയസുകാരിയായ വൃദ്ധയുടെ വീടിനു മുന്നിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് വീടു കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പട്ടിയൽ കഷ്ണം ഉപയോഗിച്ചു അടിക്കുകയും വൃദ്ധയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണം കണ്ട് തടയാൻ ശ്രമിച്ച മകനും കാലിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുമകനും ആക്രമണത്തിൽ പരിക്കേറ്റതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മാനഭംഗം, സ്ത്രീപീഡനം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കിച്ചുവെന്ന് വിഴിഞ്ഞം എസ്.ഐ ജെ.പി. അരുൺ പറഞ്ഞു.

Advertisement
Advertisement