പക്ഷിപ്പനി: ബോധവത്കരണം
Thursday 25 April 2024 1:47 AM IST
ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം തുടരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്സ് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജമുനാ വർഗീസ്, ഡോ.സജീവ് കുമാർ, ഡോ.പി. രാജീവ്, ഡോ. വൈശാഖ് മോഹൻ, ഡോ. ജീന എസ്. എൻ ഡോ.കോശി സി. പണിക്കർ തുടങ്ങിയവർ സംസാരിച്ചു.