ഐസ്ക്രീം കഴിച്ച് ഞെട്ടിക്കാമോ ?​

Thursday 25 April 2024 7:14 AM IST

റോം : കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചൂടിൽ നിന്ന് രക്ഷനേടാൻ ഐസ്ക്രീമിനെ തേടുന്നവരാണ് ഏറെയും. വാനില,​ സ്ട്രോബെറി,​ ചോക്ലേറ്റ് തുടങ്ങി ഫ്ലേവറുകളും നിരവധിയാണ്. എന്നാൽ 30 സെക്കൻഡിനുള്ളിൽ എത്രത്തോളം ഐസ്ക്രീം നിങ്ങൾക്ക് കഴിക്കാനാകും. ?​ 568 ഗ്രാം എന്നാണ് ജർമ്മനിക്കാരനായ ആൻഡ്രെ ഓർട്ടലോഫിന്റെ ഉത്തരം. 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിച്ച് ഗിന്നസ് ലോക റെക്കോഡിൽ ഇടംനേടിയത് ഇദ്ദേഹമാണ്. കഴിഞ്ഞ സെപ്റ്റംബർ 24ന് ഇറ്റലിയിലെ ബാർഡോലിനോയിൽ വച്ചാണ് അദ്ദേഹം ഈ റെക്കോഡ് സ്ഥാപിച്ചത്. ഇത് കൂടാതെ മറ്റ് നൂറിലേറെ റെക്കോഡുകൾ ആൻഡ്രെയുടെ പേരിലുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 55.21 സെക്കൻഡ് കൊണ്ട് ഒരു ലിറ്റർ ടൊമാറ്റോ സോസ് ആൻഡ്രെ കുടിച്ചുതീർത്തിരുന്നു. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ യോഗർട്ട്,​ മാഷഡ് പൊട്ടറ്റോസ് തുടങ്ങിയവ കഴിച്ചും ആൻഡ്രെ ഏവരെയും ഞെട്ടിച്ചു.