ആളൂരിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Friday 26 April 2024 1:32 AM IST

ആളൂർ: ആളൂർ കച്ചേരിപ്പടിയിൽ സുഹൃത്തിനെ മൊബൈലിൽ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വിദ്യാർത്ഥിയെ കഴുത്തിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കച്ചേരിപ്പടിയിലായിരുന്നു സംഭവം. വിദ്യാർത്ഥിയായ കച്ചേരിപ്പടി സ്വദേശി യുവാവിനെ വധിക്കാൻ ശ്രമിച്ചതിനാണ് താണിശ്ശേരി പുത്തൻപുരയ്ക്കൽ അക്ഷയ് (21), കടുപ്പശ്ശേരി നെടുമ്പുരയ്ക്കൽ ക്രിസ്റ്റോ (20) എന്നിവരെ ആളൂർ സി.ഐ.മുഹമ്മദ് ബഷീർ, എസ്.ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പിടിയിലായ പ്രതികളിൽ അക്ഷയ് 2020 വർഷത്തിൽ കാട്ടൂരിൽ വിഷ്ണു വാഹിദ് വധക്കേസിലെ പ്രതിയാണ്. ക്രിസ്റ്റോ 2024 ജനുവരി മാസത്തിൽ കടുപ്പശ്ശേരി പള്ളി അമ്പു തിരുനാളിനിടയിൽ കടുപ്പശ്ശേരി സ്വദേശിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീശൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ സജിപാൽ, ബാബു.ടി.ആർ, സിവിൽ പൊലീസ് ഓഫീസർ ഫെബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement