വൃദ്ധന്റെ കാഴ്ചശക്തിയെച്ചൊല്ലി തർക്കം,​ പോളിംഗ് തടസ്സപ്പെട്ടു

Saturday 27 April 2024 3:11 AM IST

ഉദിയൻകുളങ്ങര: വോട്ടിടാനെത്തിയ വൃദ്ധന് കാഴ്‌ചയില്ലെന്ന് സി.പി.എമ്മിന്റെ വാർഡ് മെമ്പർ പറഞ്ഞതിനെ തുടർന്ന് വോട്ടിംഗ് ഒരു മണിക്കൂറോളം തടസപ്പെട്ടു. ധനുവച്ചപുരം പുതുശ്ശേരി മഠം 101ാം നമ്പർ ബൂത്തിൽ ഉദിയൻകുളങ്ങര കൈവൻവിള നാഗോട്ടുകോണം സ്വദേശി ടൈറ്റസ് (72) വോട്ടിടാനെത്തിയപ്പോഴാണ് തർക്കമുണ്ടായത്.

അദ്ദേഹത്തിന് ' കാഴ്ചയില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഞാൻ വോട്ട് ചെയ്യുമെന്നും" പറഞ്ഞ് പുതുശ്ശേരി മഠം വാർഡ് മെമ്പർ ബൈജു ബൂത്തിനകത്ത് കടന്നതോടെയാണ് കോൺഗ്രസ് - ബി.ജെ.പി ഏജന്റുമാർ പ്രതിഷേധിച്ചത്. അദ്ദേഹത്തിന് കണ്ണ് കാണാമെന്നും മെമ്പർ വോട്ട് ചെയ്യേണ്ടെന്നും ഇവർ പറഞ്ഞതോടെ തർക്കമായി.

ചർച്ചകൾക്ക് ശേഷം അദ്ദേഹത്തിന് കണ്ണ് കാണാമെന്ന് പോളിംഗ് ഓഫീസർമാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിനെ വോട്ടിടാൻ അനുവദിക്കുകയായിരുന്നു.

Advertisement
Advertisement