രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി

Saturday 27 April 2024 1:49 AM IST

ചിറ്റൂർ: ബസ്സിലും, ജീപ്പിലുമായി രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15.72 ലക്ഷം രൂപ പിടികൂടി. ഇന്നലെ രാവിലെ 6.30 ന് വേലന്താവളം ചെക്ക് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ് നാട് ട്രാൻസ് പോർട്ട് ബസിൽ നിന്ന് 14 ലക്ഷം രൂപയുമായി തൃശ്ശൂർ മുകുന്ദപുരം സ്വദേശി എ.പൃഥ്വിരാജും(28)

വൈകുന്നേരം 4.30ന് ചിറ്റൂർ പുതുനഗരം എം.എച്ച്.എസ്. റോഡിൽ കാറിൽ നിന്ന് 1.72 ലക്ഷം രൂപയുമായി എസ്.അൽഫറും (32) ആണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ സി.ഐ. വി.ജയപ്രകാശ്, ക്രൈ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ കെ.ധർമ്മൻ, ഗ്രേഡ് എസ്.ഐ നീരജ് ബാബു,

ഐ.സുഭാഷ്, എസ്.ഉമ്മർ ഫാറൂഖ് എന്നിവർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കൊഴിഞ്ഞാമ്പാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Advertisement
Advertisement