ഹോട്ടലിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ ചത്ത എട്ടുകാലി

Saturday 27 April 2024 1:50 AM IST

കുന്നംകുളം: ഹോട്ടലിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത എട്ടുകാലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചത്. യുവതി ഓർഡർ ചെയ്ത മസാല ദോശയിൽ നിന്നുമാണ് ചത്ത എട്ടുകാലിയെ ലഭിച്ചത്. സ്ഥലത്തെത്തിയ നഗരസഭ ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി.പിജോൺ, പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എസ.ഷീബ, പി.പി.വിഷ്ണുഎന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചിടാൻ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement
Advertisement