എം.ഡി.എം.എ യുവാവ് അറസ്റ്റിൽ

Saturday 27 April 2024 1:08 AM IST

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി മാങ്കടവ് ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസയ്ക്ക് സമീപത്തെ കെ.കെ.മുഹമ്മദ് ആസിഫി (26)നെയാണ് 5.096 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ധർമ്മശാല എൻജിനിയറിംഗ് കോളേജ്, നിഫ്റ്റ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. അസി: എക്‌സൈസ് ഇൻസ്‌പെക്ടർമാരായ രാജീവൻ, കെ.രാജേഷ്, പ്രിവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ പി.പി.റെനിൽ കൃഷ്ണൻ, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Advertisement
Advertisement