കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു: സി.പി.എം.

Saturday 27 April 2024 12:35 AM IST

തൃശൂർ: പരാജയ ഭീതിയിൽ നിന്നാണ് സി.പി.എം, ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. അവിശുദ്ധ കൂട്ടുകെട്ടുകളുടെ കറുത്ത കഥകൾ കോ ലീ ബി സഖ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. തൃശൂർ മണ്ഡലത്തിൽ വി.എസ്.സുനിൽകുമാർ വിജയത്തിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് നുണ അടിച്ചു വിടുന്നത്. ഇത് വിലപ്പോവില്ല. ബി.ജെ.പി നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. വോട്ടു മറിക്കൽ കഥ കല്ലുവച്ച നുണയാണ്. ഈ നുണകൾ കൊണ്ടൊന്നും സുനിൽ കുമാറിന്റെ വിജയത്തെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement