ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

Saturday 27 April 2024 7:41 AM IST

ന്യൂയോർക്ക് : യു.എസിൽ ഇന്ത്യൻ - അമേരിക്കൻ വംശജൻ പൊലീസിന്റെ വെടിയേ​റ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സച്ചിൻ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം യു.എസ് പൗരനാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സാൻ ആന്റണിയോ നഗരത്തിലായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ സച്ചിനെ പിടികൂടാൻ ശ്രമിക്കവെയായിരുന്നു സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ സച്ചിൻ വാഹനം ഇടിച്ചുകയറ്റി. തടയാൻ ശ്രമിച്ച പൊലീസ് ഇയാളെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരുടെ നില തൃപ്തികരമാണ്. സച്ചിൻ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് വിവരം.

Advertisement
Advertisement