രവിവർമ്മാജന്മദിനാഘോഷം

Sunday 28 April 2024 1:33 AM IST

കിളിമാനൂർ:രാജാരവി വർമ്മയുടെ നൂറ്റി എഴുപത്തിയാറാം ജന്മ ദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 10 മുതൽ കിളിമാനൂർ കൊട്ടാരം പാലസ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.കൊട്ടാരം അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകര വർമ്മ അദ്ധ്യക്ഷത വഹിക്കും,ജനറൽ സെക്രട്ടറി രാമ വർമ്മ സ്വാഗതം പറയും.ഡോ.ദിവ്യ.എസ്.അയ്യർ മുഖ്യാതിഥിയായിരിക്കും,ഡോ.കെ.യു.കൃഷ്ണ കുമാർ രവിവർമ്മ അനുസ്മരണ പ്രഭാഷണം നടത്തും.

Advertisement
Advertisement