കുട്ടികളെ കൈയിലെടുത്ത് 'പ്രേമലു'വിലെ ആദി

Sunday 28 April 2024 1:17 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നടക്കുന്ന അവധിക്കാല ക്ലാസായ സർഗാത്മകതയുടെ വസന്തോത്സവത്തിലെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് ശ്യാംമോഹൻ. പ്രേമലു സിനിമയിൽ 'ജെ.കെ. ജെസ്റ്റ് കിഡിംഗ്' എന്ന ഒറ്റ ഡൈലോഗിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് ശ്യംമോഹൻ. ശ്യാംമോഹനെ കണ്ടതോടെ കുട്ടികൾ ആർപ്പുവിളിച്ചും കൈകൾ അടിച്ചും താരത്തിനടുത്തെത്തി.

പെപ്പർ സ്പ്രേ ഞങ്ങൾക്കും തരുമോ എന്ന് കൂട്ടത്തിലെ ഒരു കുസൃതി കുട്ടി ചോദിച്ചപ്പോൾ മോൾക്ക് എന്തിനാണ് പെപ്പർ സ്പ്രേ എന്ന് താരത്തിന്റെ മറുപടി. ഏറ്റവും ഇഷ്ടപ്പെട്ട ഡൈലോഗ് ഏതാണെന്ന ചോദ്യത്തിന്ന് മറുപടിയായി നൽകിയത് 'ജെ.കെ ജെസ്റ്റ് കിഡിംഗ്' എന്നായിരുന്നു.

കുട്ടികളോടൊപ്പം ഫോട്ടോ എടുത്തും ഓട്ടോഗ്രാഫ് നൽകിയും പാട്ടുപാടിയും ചിരിപ്പിച്ചും കളിപ്പിച്ചും വിശേഷങ്ങൾ അന്വേഷിച്ചും സൗഹൃദ സംഭാഷണങ്ങളിലൂടെ നിമിഷനേരം കൊണ്ട് കുട്ടികളെ കൈയിലെടുത്തു. വളരെ സന്തോഷമുണ്ടെന്നും കുട്ടികളുമായി ഇത്തരത്തിലുള്ള പരിപാടിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ശ്യാംമോഹൻ പ്രതികരിച്ചു. അവധിക്കാല ക്യാമ്പിലെ ചിത്രകലാ അദ്ധ്യാപകനായ അജയ് കണ്ണാടി വരച്ച ശ്യാംമോഹന്റെ രേഖാചിത്രം സമ്മാനിച്ചു. രാവിലെ 11ന് നടന്ന പരിപാടിയിൽ എക്സിക്യുട്ടീവ് ഓഫീസർ ഒ.കെ. രാജൻ,അഡ്വ.വി.കെ. പ്രശാന്ത്, വി.കെ. നിർമ്മലകുമാരി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement