ചുമട്ടുതൊഴിലാളികൾക്ക് ഇൻഷൂറൻസ്

Saturday 27 April 2024 9:02 PM IST

കണ്ണൂർ: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അവസരം. പത്തു ലക്ഷം രൂപ ഇൻഷൂറൻസ് പരിക്ഷക്ക് പ്രതിവർഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 299 രൂപയുമാണ് അടക്കേണ്ടത്. താൽപര്യമുള്ളവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ,​ അല്ലെങ്കിൽ പോസ്റ്റ്മാൻ മുഖേന പേര് എൻറോൾ ചെയ്യാം. എൻറോൾ ചെയ്യുന്നതിനായി അപേക്ഷ ഫീസ്, പ്രീമിയം തുക, ആധാർ കാർഡ്, ഇശ്രം കാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ പേര്, നോമിനിയുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ആവശ്യമാണ്. ഫോൺ: 0497 2705185.

Advertisement
Advertisement