കാപ്പ ചുമത്തി നാടുകടത്തി

Sunday 28 April 2024 1:34 AM IST

ചേർപ്പ്: വിവിധ കേസുകളിൽ പ്രതിയായ കോടന്നൂർ കൊടപ്പിള്ളി വീട്ടിൽ മണികണ്ഠ (മണിമോൻ-29) നെ കാപ്പ ചുമത്തി നാടു കടത്തി. രണ്ട് കൊലപാതക കേസുകളും കഞ്ചാവ് കേസുകളും ഉൾപ്പടെ ഒമ്പത് കേസുകളിൽ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പട്ടതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അജിതാ ബീഗമാണ് ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കും. ചേർപ്പ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.വി. ലൈജുമോൻ, സീനീയർ സിവിൽ പൊലീസ് ഓഫീസർ ജ്യോതീഷ് കുമാർ, സോഹൻലാൽ, വിനോദ് എന്നിവരുൾപ്പെട്ട പൊലീസാണ് ഉത്തരവ് നടപ്പാക്കിയത്.

Advertisement
Advertisement