മദ്യനയം; തെളിവ് എവിടെയെന്ന് കേജ്‌രിവാൾ സുപ്രീംകോടതിയിൽ

Sunday 28 April 2024 12:15 AM IST

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികൾ ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പിൽ നിന്ന് കോടികൾ കോഴ വാങ്ങിയെന്ന ഇ.ഡി ആരോപണം സുപ്രീംകോടതിയിൽ നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ആം ആദ്മി പാർട്ടി കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതുസംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുന്നില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു. അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയെ എതിർത്ത് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു കേജ്‌രിവാൾ. അഡ്വ. അഭിഷേക് മനു സിംഗ്‌വി മുഖേനയാണ് മറുപടി സമർപ്പിച്ചത്.

യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇ.ഡി കേസ്. തിരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്ത രീതിയെയും കേജ്‌രിവാൾ ചോദ്യം ചെയ്തു. അറസ്റ്റ് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. ഇ.ഡിയുടേത് ഏകപക്ഷീയ നടപടികളാണെന്നും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ ക്ലാസിക് കേസാണിതെന്നും കൂട്ടിച്ചേർത്തു.

കേ​ജ്‌​രി​വാ​ൾ​ ​മു​ട്ടു​മ​ട​ക്കി​ല്ല​;​ ​ആ​ദ്യ
റോ​ഡ് ​ഷോ​യി​ൽ​ ​സു​നിത

​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​നേ​രി​ട്ടി​റ​ങ്ങി​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​ഭാ​ര്യ​ ​സു​നി​ത.​ ​ഇ​ന്ന​ലെ​ ​സു​നി​ത​യു​ടെ​ ​ആ​ദ്യ​ ​റോ​ഡ് ​ഷോ​ ​ന​ട​ന്നു.​ ​കേ​ജ്‌​രി​വാ​ൾ​ ​സിം​ഹ​മാ​ണെ​ന്നും​ ​ത​ക​ർ​ക്കാ​നാ​കി​ല്ലെ​ന്നും​ ​സു​നി​ത​ ​പ​റ​ഞ്ഞു.​ ​ആ​രു​ടെ​ ​മു​ന്നി​ലും​ ​കേ​ജ്‌​രി​വാ​ൾ​ ​മു​ട്ടു​മ​ട​ക്കി​ല്ല.​ ​സ്കൂ​ളു​ക​ൾ​ ​നി​ർ​മ്മി​ച്ച​തി​നും​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​ന​ൽ​കി​യ​തി​നും​ ​മൊ​ഹ​ല്ല​ ​ക്ലി​നി​ക്കു​ക​ൾ​ ​തു​റ​ന്ന​തി​നു​മാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഏ​കാ​ധി​പ​ത്യം​ ​അ​വ​സാ​നി​പ്പി​ക്കാ​നും​ ​ജ​നാ​ധി​പ​ത്യം​ ​സം​ര​ക്ഷി​ക്കാ​നും​ ​ജ​നം​ ​വോ​ട്ടു​ചെ​യ്യും.
മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​കേ​ജ്‌​രി​വാ​ളി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​ ​ആ​രം​ഭി​ച്ച​ ​'​ജ​യി​ലി​ലി​ട്ട​തി​ന് ​മ​റു​പ​ടി​ ​വോ​ട്ടി​ലൂ​ടെ​"​(​ജ​യി​ൽ​ ​കാ​ ​ജ​വാ​ബ് ​വോ​ട്ട് ​സേ​)​ ​പ്ര​ചാ​ര​ണം​ ​മൂ​ന്നാം​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​ഈ​സ്റ്റ് ​ഡ​ൽ​ഹി​ ​സ്ഥാ​നാ​ർ​ത്ഥി​ ​കു​ൽ​ദീ​പ് ​കു​മാ​റി​ന് ​വേ​ണ്ടി​ ​സു​നി​ത​ ​റോ​ഡ് ​ഷോ​ ​ന​ട​ത്തി​യ​ത്.
ഝാ​ൻ​സി​ ​റാ​ണി​ ​ല​ക്ഷ്‌​മി​ബാ​യി​യു​ടെ​ ​ചി​ത്രം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​കു​ൽ​ദീ​പ് ​കു​മാ​ർ​ ​ഒ​പ്പം​ ​നി​ന്നു.​ ​ഗു​ജ​റാ​ത്ത്,​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​സു​നി​ത​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.​ ​'​ഇ​ന്ത്യ​"​ ​സ​ഖ്യം​ ​ഡ​ൽ​ഹി​യി​ലും​ ​റാ​ഞ്ചി​യി​ലും​ ​ന​ട​ത്തി​യ​ ​റാ​ലി​ക​ളി​ൽ​ ​സു​നി​ത​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.

​ല​ക്ഷ​ക്ക​ണ​ക്കി​ന് ​കേ​ജ്‌​രി​വാ​ളു​മാ​ർ​ ​:​ ​അ​തി​ഷി

ബി.​ജെ.​പി​ ​കേ​ജ്‌​രി​വാ​ളി​നെ​ ​ജ​യി​ലി​ലി​ട്ടി​രി​ക്കു​ന്നു.​ ​അ​വ​ർ​ ​ചി​ന്തി​ക്കു​ന്ന​ത് ​കേ​ജ്‌​രി​വാ​ളി​നെ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​ത​ട​യാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ്.​ ​എ​ന്നാ​ൽ,​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​കേ​ജ്‌​രി​വാ​ളു​മാ​ർ​ ​ഡ​ൽ​ഹി​യി​ലെ​ ​നി​ര​ത്തു​ക​ളി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​ഇ​റ​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​അ​തി​ഷി​ ​പ​റ​ഞ്ഞു.

​ ​വാ​ർ​ ​റൂം​ ​തു​റ​ന്നു
ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​ആ​സ്ഥാ​ന​ത്ത് ​വാ​ർ​റൂം​ ​തു​റ​ന്നു.​ ​മു​തി​ർ​ന്ന​ ​നേ​താ​വും​ ​ഡ​ൽ​ഹി​ ​പൊ​തു​ഭ​ര​ണ​ ​മ​ന്ത്രി​യു​മാ​യ​ ​ഗോ​പാ​ൽ​ ​റാ​യ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡ​ൽ​ഹി​യി​ൽ​ ​ഏ​ഴു​ ​ലോ​ക്സ​ഭാ​ ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ ​'​ഇ​ന്ത്യ​'​ ​സ​ഖ്യ​ത്തി​ന്റെ​ ​സീ​റ്രു​വി​ഭ​ജ​ന​ ​ധാ​ര​ണ​പ്ര​കാ​രം​ ​ആം​ ​ആ​ദ്മി​ ​നാ​ലി​ട​ത്തും​ ​കോ​ൺ​ഗ്ര​സ് ​മൂ​ന്ന് ​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​മേ​യ് 25​ന് ​ആ​റാം​ഘ​ട്ട​ത്തി​ലാ​ണ് ​ഡ​ൽ​ഹി​യി​ലെ​ ​മു​ഴു​വ​ൻ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വോ​ട്ടെ​ടു​പ്പ്.

Advertisement
Advertisement