പടിഞ്ഞാറൻ യു.പി പോളിംഗ് ശതമാനത്തിൽ വൻ ഇടിവ്

Sunday 28 April 2024 12:31 AM IST

ന്യൂഡൽഹി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ ഏഴു ശതമാനത്തോളം പോളിംഗ് ഇടിവ്. 2019ൽ 62 ശതമാനം ആയിരുന്നത് 54.85 ആയി കുറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിലും ഇവിടെ വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടായിരുന്നു.

ബോളിവുഡ് നടി ഹേമമാലിനി മത്സരിക്കുന്ന മഥുര മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 13.78 ശതമാനത്തിന്റെ കുറവുണ്ടായി. 49.29 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. 2019ൽ 63.07 ശതമാനമായിരുന്നു. അംറോഹയിൽ മാത്രമാണ് 60 ശതമാനം കടന്നത് (64.02%).​ 2019ൽ ഇവിടെ 71.05 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

മറ്റിടങ്ങളിലെ പോളിംഗ് നില

(ബ്രായ്ക്കറ്റിൽ 2019ലേത്)

മീററ്റ്- 58.70% (64.29%)

അലിഗഡ്- 56.62% (61.68%)​

ബാഗ്പത്- 55.97% (64.68 %)​

ബുലന്ദ്ഷെഹർ- 55.79% (62.92%)​

ഗൗതം ബുദ്ധ് നഗർ- 53% (60.49 %)​

ഗാസിയാബാദ്- 49.65% (55.89%)​

Advertisement
Advertisement