സംസ്ഥാന പുരുഷ - വനിതാ പഞ്ചഗുസ്തി മത്സരം

Sunday 28 April 2024 1:04 AM IST

തൃശൂർ: പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ 28ന് തെക്കേ ഗോപുരനടയിൽ സംസ്ഥാന പുരുഷ വനിതാ പഞ്ചഗുസ്തി മത്സരം മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് പ്ലാശേരി അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ പൂർണിമ സുരേഷ്, അസോസിയേഷൻ ചെയർമാൻ വി.എം.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. 2023ൽ മലേഷ്യയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ കേരള താരങ്ങളേയും അസോസിയേഷൻ ഭാരവാഹിയും പ്രതിഭയുമായ എ.വി. വിക്രമനെയും ആദരിക്കും. സമാപനത്തോടനുബന്ധിച്ച് സംഗീതവിരുന്നും ഉണ്ടാകും. ഉച്ചയ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ 34 കാറ്റഗറികളിലായി 250 ഓളം മത്സരാർഥികൾ പങ്കെടുക്കും.

Advertisement
Advertisement