കല്ലാർ രാമചന്ദ്രൻ അനുസ്‌മരണം

Monday 29 April 2024 1:49 AM IST

വിതുര: സി.പി.എം കല്ലാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവും മുൻ പഞ്ചായത്തംഗവുമായ കല്ലാർ രാമചന്ദ്രൻ നായരുടെ ചരമവാർഷികം ആചരിച്ചു. സി.പി.എം ജില്ലാകമ്മിറ്റിയംഗം വി.കെ.മധു ഉദ്ഘാടനം ചെയ്‌തു. സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ കെ.വിനീഷ്‌കുമാർ,എസ്.എൽ.കൃഷ്ണകുമാരി,കല്ലാർ വാർഡ്‌മെമ്പർ സുനിത,കല്ലാർ നിതിൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement