ദ്വൈ വാർഷിക സമ്മേളനം

Monday 29 April 2024 1:49 AM IST

കാട്ടാക്കട: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കട യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനം നാളെ വൈകിട്ട് മൂന്നിന് കാട്ടാക്കട ദേവി ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30മുതൽ രജിസ്ട്രേഷൻ,3ന് യൂണിറ്റ് പ്രസിഡന്റ് നവോദയ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ജില്ലാ ട്രഷറർ.സി.ധനീഷ് ചന്ദ്രൻ,കാട്ടാക്കട യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ എ.ബാലചന്ദ്രൻ നായർ,കെ.സന്തോഷ് കുമാർ,യൂണിറ്റ് ട്രഷറർ എസ്.അനിൽകുമാർ എന്നിവർ സംസാരിക്കും.തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.

Advertisement
Advertisement