ചട്ടമ്പിസ്വാമി ശതാബ്ദി ആഘോഷം

Sunday 28 April 2024 7:28 PM IST

വാഴൂർ:തീർത്ഥപാദാശ്രമത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി ആഘോഷ സമ്മേളനം പ്രബുദ്ധകേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഷ് മാധവ് പ്രഭാഷണം നടത്തി. അഡ്വ.ജി.രാമൻ നായർ, സ്വാമി നിഗമാനന്ദ തീർത്ഥപാദർ, സ്വാമി നരനാരായണാനന്ദ തീർത്ഥപാദർ, ടി.എൻ.സരസ്വതിയമ്മ തുടങ്ങിയവർ പങ്കെടുത്തു. മേയ് എട്ടിനാണ് ചട്ടമ്പിസ്വാമികളുടെ മഹാസമാധിദിനം. രാവിലെ രുദ്രത്രിശതിയർച്ചന, ഭട്ടാരകപാന പാരായണം എന്നിവ നടത്തും. 9.30ന് പന്മന മഹാസമാധിപീഠത്തിലേക്ക് തീർത്ഥയാത്ര പുറപ്പെടും.

Advertisement
Advertisement