ലാപ്ടോപ്പ് വിതരണം

Monday 29 April 2024 1:30 AM IST

ബാലരാമപുരം: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെയും ട്രാവൻകൂർ അഗ്രീ ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 50 ശതമാനം സബ്സിഡിയോടെ ലാപ്ടോപ്പ് വിതരണം നടന്നു.
പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും തിരുപുറം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ ശശികുമാരൻ നായർ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകി ഉദ്ഘാടനം ചെയ്‌തു. ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വി.ഹജികുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മനോജ് ,ജില്ലാ വൈസ് പ്രസിഡന്റ് ഷൈനി, കമ്പനി ബോർഡ് ഡയറക്ടർമാരായ വി.മധുസൂദനൻ നായർ,പി.അയ്യപ്പൻ നായർ,പ്രകാശ്.എസ്,ഫാംഫെഡ് സി.ഇ.ഒ പ്രഭാകരൻ പിള്ള കാരുണ്യ ചാരിറ്റബിൾ പ്രസിഡന്റ് രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement