തൃശൂരിൽ വിജയം സുനിശ്ചിതം : ബി.ജെ.പി

Sunday 28 April 2024 7:41 PM IST

തൃശൂർ: തൃശൂരിൽ സുരേഷ്‌ഗോപി തരംഗം പോളിംഗ് ദിനത്തിൽ പ്രകടമായിരുന്നെന്നും വിജയം സുനിശ്ചിതമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ. ബി.ജെ.പി പ്രവർത്തകർ വോട്ട് ചെയ്യുന്നത് തടസപ്പെടുത്താൻ പല സ്ഥലത്തും കോൺഗ്രസ് -സി.പി.ഐ ബൂത്ത് ഏജന്റുമാരും പ്രിസൈഡിംഗ് ഓഫീസറും ചേർന്ന് ശ്രമം നടത്തി.

ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ പോളിംഗ് മന്ദഗതിയിലാക്കാനും ശ്രമമുണ്ടായി. പൂങ്കുന്നം ഹരിശ്രീ സ്‌കൂളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അഞ്ച് മണിക്കൂറോളം വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുനിറുത്തിയത് ഹീനമായ നടപടിയാണ്. ഇടത് വലത് കേന്ദ്രങ്ങളിലെ പരാജയഭീതിയിൽ നിന്നുണ്ടായ നിരാശ വ്യക്തമായിരുന്നുവെന്നും അനീഷ്‌കുമാർ പറഞ്ഞു.

Advertisement
Advertisement