അങ്കണവാടി വാർഷികവും യാത്രയയപ്പും

Monday 29 April 2024 12:03 AM IST
പെരുവാമ്പ അങ്കണവാടിയുടെ 30ാം വാർഷികാഘോഷം ടി.ഐ. മധുസൂദനൻ. എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മാതമംഗലം: പെരുവാമ്പ അങ്കണവാടിയുടെ 30ാം വാർഷികാഘോഷവും 30 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അങ്കണവാടി ഹെൽപ്പർ കുഞ്ഞൂഞ്ഞമ്മയ്ക്കുള്ള യാത്രയയപ്പ് പരിപാടിയും ടി.ഐ മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ കരുണാകരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മായ ജ്യോതി, പി. ഭാസ്കരൻ, പി. ലക്ഷ്മണൻ, കെ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ഇ. ഷബ്ന സ്വാഗതവും അങ്കണവാടി വർക്കർ രതി കാന നന്ദിയും പറഞ്ഞു. തുടർന്ന് അങ്കണവാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement