ചേക്കുട്ടി പാവകളെ നിർമ്മിച്ചു

Monday 29 April 2024 12:09 AM IST
കുട്ടികള്‍ നിര്‍മ്മിച്ച ചേക്കുട്ടി പാവകള്‍

കാഞ്ഞങ്ങാട്: പ്രളയ കെടുതിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകളെ നിർമ്മിച്ച് വട്ടപ്പൊയിൽ പ്രതിഭ കേന്ദ്രത്തിലെ കുട്ടികൾ ചേന്ദമംഗലം കൈത്തറിയുടെ അതിജീവന കഥകൾ പങ്കുവെച്ചു. വേനൽ അവധിക്കാലത്ത് ജില്ലയിലെ 7 ബി.ആർ.സികളിലെ 42 ഓളം വരുന്ന പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കാണ് ഈകാലത്തിനൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ക്രാഫ്റ്റ് വർക്ക് ശില്പശാല നടത്തിയത്. ശില്പശാലയ്ക്ക് ഹോസ്ദുർഗ് ബി.ആർ.സി നേതൃത്വം നൽകി. ട്രെയിനർ പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരായ കെ. സുമതി. കെ. ജയ, സി. തീതയ, എം. മഞ്ജുള, പി. അനുശ്രീ, പി. ശ്രീജ, കെ.വി ശ്രീജ എന്നിവർ നേതൃത്വം നൽകി. സി.ആർ.സി കോ ഓഡിനേറ്റർ കെ. നിഷ അദ്ധ്യക്ഷത വഹിച്ചു. ലതിക പ്രിയേഷ് നന്ദി പറഞ്ഞു.

Advertisement
Advertisement